2014, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

2014, ഫെബ്രുവരി 19, ബുധനാഴ്‌ച

മൗലികങ്ങളായ ആലോചനകള്‍:സക്കറിയ

മികച്ച കഥാകാരിയായ ലതാലക്ഷ്മിയുടെ കഥകള്‍ ഇന്നത്തെ മനുഷ്യാവസ്ഥകളെ പറ്റിയുള്ള സ്ഫുടവും ആര്‍ദ്രവുമായ  വീണ്ടു വിചാരങ്ങളാണ്. ലതാലക്ഷ്മി ഒരേ സമയം ഭാവനാസമ്പന്നയായ കഥാകൃത്തും ഊര്‍ജസ്വലയായ ലേഖികയുമാണ്. സിലിക്ക എന്ന കഥാസമാഹാരം ശില്പ പാടവം കൊണ്ടും ഭാഷാലാവണ്യം കൊണ്ടും സമ്മോഹനങ്ങളാണ്. അവരുടെ ലേഖനങ്ങള്‍ വെളിവാക്കുന്നത് മലയാളിയുടെ ബുദ്ധിജീവനത്തിന്റെ ശരാശരിത്വത്തിനെ തിരസ്‌ക്കരിക്കുന്ന കെട്ടുറപ്പുള്ള നിലപാടുകളാണ്. കാലത്തിന്റെ ശക്തവും സത്യസന്ധവും ഭാവനാസുന്ദരവുമായ ശബ്ദമാണ് ലതാലക്ഷ്മിയുടേത്.

2014, ഫെബ്രുവരി 11, ചൊവ്വാഴ്ച

സിലിക്ക ഉള്‍പ്പെടെയുള്ള എല്ലാ കഥകളും വായിച്ചു. ആര്‍ജവമുള്ളതും വ്യത്യസ്തതയുള്ളതുമായ കഥകള്‍. അഭിനന്ദനങ്ങളോടെ, ആശംസകളോടെ സി.ആര്‍. പരമേശ്വരന്‍

കൊച്ചിയിലെ സുന്ദരികള്‍ പ്രതിഞ്ജയെടുത്തു; ലോണെടുത്തും കാറ് വാങ്ങണം


ഏറെ യാത്ര ചെയ്യുന്ന ഒരാളെന്ന നിലയില്‍ മാത്രമല്ല, സാധാരണക്കാരുടെ വാഹനമായ ഓട്ടോയില്‍ സഞ്ചരിക്കേണ്ടി വരുന്നത്. 15 വര്‍ഷത്തെ അധ്യാപനവും സാഹിത്യ സഞ്ചാരങ്ങളും ഓട്ടോറിക്ഷകളില്‍ സഞ്ചരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. അമിത കൂലി വാങ്ങുന്ന അപ്പ് ആന്റ് ഡൗണ്‍ എന്തെന്നറിയാത്ത കേവല സമൂഹവും ഓട്ടോക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നിത്യവും കാണുന്നതാണ്. ഡ്രൈവര്‍മാരുടെ പരുഷമായ പെരുമാറ്റം, പുകവലി, (പരസ്യമായ പുകവലിക്കിവിടെ ഗവണ്‍മെന്റും പൊലീസും നിശബ്ദ സമ്മതം കൊടുത്തിരിക്കുകയാണല്ലോ) നടുവൊടിയന്‍ ഓട്ടോകളുടെ ഉറഞ്ഞുതുള്ളല്‍, ഗര്‍ത്തങ്ങളും ഗട്ടറുകളുമുള്ള റോഡുകളുടെ ശോച്യാവസ്ഥ, ഞാനും എന്നെ പോലുള്ളവരും നാടിനെ ശപിച്ച് മതിയായപ്പോള്‍ സഖാവ് കോടിയേരി ബാലകൃഷ്ണന് കത്തയച്ചു. അന്നദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നെങ്കിലും മറുപടി പരാജയമായിരുന്നു.

കഴിഞ്ഞ പുകയിലവിരുദ്ധ ദിനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഒരു മെയില്‍ അയച്ചു- ബസ്റ്റേപ്പിലും പൊതുനിരത്തിലും പുകവലി നിര്‍ത്തണമെന്നും ഓട്ടോക്കൂലി മീറ്റര്‍ നിരക്കില്‍ ആക്കണമെന്നും ആവശ്യപ്പെട്ടു. അതും പരാജയമായിരുന്നു.

മറുനാടുകളില്‍ ഓട്ടോ തൊഴിലാളികള്‍ 100 രൂപ മുതല്‍ 500 രൂപ വരെയുള്ള നോട്ടുകള്‍ സിനിമകളില്‍ അല്ലാതെ കണ്ട് കാണില്ല. കേരളത്തില്‍ കൊച്ചിയിലല്ലാതെ ഇത്ര ക്രൂരതയുണ്ടോ? മീറ്ററിട്ട് ഓടിയാല്‍ നിത്യ ചെലവിന് പണം കിട്ടില്ലത്രേ, വേണ്ട നിത്യ ചെലവ് നടത്തുന്നവരുണ്ട്. അല്ലാത്തവര്‍ ദയവായി മറ്റഅ ജോലികള്‍ അന്വേഷിക്കുക.

ഒരു രഹസ്യംകൂടി, ഓട്ടോക്കാരുടെ സമരം കാരണം കൊച്ചിയില്‍ മൂന്നാലു ദിവസമായി നടക്കാനും വണ്ടിയോടിക്കാനും സാധിച്ചു. പിന്നെ, കഴിഞ്ഞ ദിവസം കൊച്ചിയിലെ സുന്ദരികള്‍ ഒരു പ്രതിജ്ഞയെടുത്തു, ലോണ്‍ എടുത്തായാലും വേണ്ടില്ല ഒരു കാര്‍ വാങ്ങണം.

2014, ഫെബ്രുവരി 10, തിങ്കളാഴ്‌ച

മഹാകവി സച്ചിദാനന്ദന്‍ പറയുന്നു...

                      ലതാലക്ഷ്മി സൂക്ഷ്മ ശ്രദ്ധയോടെ അനുഭൂതിസാന്ദ്രമായ കഥകള്‍ എഴുതുന്ന കഥാകാരിയാണ്. ഈ കഥാ കാരി തന്റെ കാവ്യഭാവനയെ സ്വന്തം കഥകളിലേക്ക് വിജയകരമായി ആവാഹിക്കുന്നു. ശൈലീപരവും ആഖ്യാനപരവുമായ വൈദഗ്ധ്യത്തിന്റെ ഏറ്റവും നല്ല തെളിവ് ആ കഥകളുടെ കൈയൊതുക്കം തന്നെയാണ്. വാചാലത തീര്‍ത്തും ഒഴിവാക്കുന്ന, അനിവാര്യമല്ലാത്ത ഒരു വാക്കും ഉപയോഗിക്കാതെ, മുറുകിയ ശില്പങ്ങളാണ് ലതാലക്ഷ്മിയുടെ കഥകള്‍.  പലപ്പോഴും ഐതീഹ്യങ്ങളും മിത്തുകളും പുതിയ അര്‍ത്ഥങ്ങളിലേക്ക് പ്രക്ഷേപിച്ചു സമകാലികമാക്കുന്ന രീതിയും അവരുടെ കഥകളിലും കാണാം. മനുഷ്യസ്വഭാവത്തിന്റെയും ബന്ധങ്ങളെയും കുറിച്ച് നല്ല ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന കഥകളാണ് സിലിക്ക എന്ന സമാഹാരത്തില്‍ ഉള്ളത്. ഓരോ കഥയും മനുഷ്യാവസ്ഥയുടെ ഓരോ രൂപകം ആണെന്നു പറയാം. കഥകളെ ഒരേ സമയം ദാര്‍ശനികവും കാവ്യാത്മകവും ആക്കുന്ന ഇത്തരം കഥാകൃത്തുക്കള്‍ മലയാളത്തിലെ പുതുതലമുറയില്‍ ഏറെയില്ല.


                                           K.SATCHIDANANDAN

    Lathalakshmy is a  a careful  and sensitive short story writer who brings her poetic imagination to bear  on her well-crafted fiction. She shows rare stylistic mastery  and narrative mastery whose distinct proof lies in the brevity of her stories. She  avoids verbosity  and does not use even one unnecessary word which she thinks will break her fragile tales. Often she revisits legends and myths in order to bring about subtle shifts in their significance  and remould their characters so that they bear the stamp of the present. Her narratives show great insight into human character and relationships. Each of her stories, as those in her outstanding collection, Silica, is a comment on the human condition, lyrical as well as philosophical. I do not  find  many writers of Lathalakshmy's  caliber among  the new generation fiction writers in Malayalam.