2014, ഒക്‌ടോബർ 25, ശനിയാഴ്‌ച





2014, ഒക്‌ടോബർ 13, തിങ്കളാഴ്‌ച





ഹ്രസ്വമായ ദാമ്പത്യത്തിനൊടുവില്‍ വേര്‍പിരിഞ്ഞ ഒരു കലാകാരന്റെയും കലാകാരിയുടെയും രാഗവും രാഗനഷ്ടാനന്തര ജീവിതവും ഇതിവൃത്തമായി സ്വീകരിച്ച നോവലാണ് ലതാലക്ഷ്മി രചിച്ച തിരുമുഗള്‍ബീഗം. മകനും മകളും, പ്രണയിയും കാമുകിയും, പതിയും പത്‌നിയും, പിതാവും മാതാവും എന്നിങ്ങനെ വിവിധ വേഷങ്ങളാടുന്ന പുരുഷന്റെയും സ്ത്രീയുടെയും സന്തോഷ സന്താപങ്ങളുടെ എല്ലാ അവസ്ഥയിലേക്കുമാണ് ഈ നോവല്‍ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്.

തിരുമുഗള്‍ ബീഗത്തിലെ മുഖ്യകഥാപാത്രങ്ങള്‍ക്ക് ഹിന്ദുസ്ഥാനി സംഗീതലോത്തെ ചില പ്രശസ്ത വ്യക്തിത്വങ്ങളുമായി ഛായാസാമ്യമുണ്ട്. സിതാര്‍ വാദകനായ പണ്ഡിറ്റ് രവിശങ്കറിന്റെയും അദ്ദേഹത്തിന്റെ ആദ്യഭാര്യയായ റോഷനാരാബീഗം എന്ന അന്നപൂര്‍ണ്ണാദേവിയുടെയും ഛായയാണത്. രണ്ട് പതിറ്റാണ്ടത്തെ ദാമ്പത്യത്തിനു ശേഷമുണ്ടായ ഭര്‍തൃതിരസ്‌കാരത്തെത്തുടര്‍ന്ന് ഏകാന്തതയിലേക്കും സംഗീതാധ്യാപനത്തിലേക്കും യോഗിനീത്വത്തിലേക്കും പിന്‍വാങ്ങിയ അന്നപൂര്‍ണ്ണാദേവി ഒരേസമയം ദുരന്തരൂപവും ശുഭരൂപവുമായി നോവലില്‍ തെളിയുന്നു.

അദ്രികന്യ, താരാറാം, മഹാദേവ് എന്നിങ്ങനെയുള്ള പേരുകളിലാണ് ഒരു സംഗീത കുടുംബത്തിലെ അംഗങ്ങളെ അവര്‍ അവതരിപ്പിക്കുന്നത്. ജാതിയെയും മതത്തെയും രാജ്യങ്ങളെയും മറികടക്കുന്നതിനും ഏകീകരിക്കുന്നതും സംഗീതമാണെന്ന കാഴ്ചപ്പാടിലാണ് ലതാലക്ഷ്മി ഈ നോവല്‍ രചിച്ചിരിക്കുന്നത്.

ഹിന്ദുസ്ഥാനി സംഗീതം അന്തര്‍ധാരയായി വര്‍ത്തിക്കുന്ന തിരുമുഗള്‍ബീഗം കഥവതരണത്തിലും സംഭവങ്ങളെ കോര്‍ത്തിണങ്ങുന്നതിലും വിജയം വരിച്ചു. പ്രമേയത്തിലും അവതരണത്തിലുമുള്ള പുതുമ കൊണ്ട് 2014ലെ ഡി സി കിഴക്കെമുറി ജന്മശതാബ്ദി സ്മാരക നോവല്‍ മത്സരത്തില്‍ പ്രസിദ്ധീകരണത്തിനായി ജഡ്ജിംഗ് കമ്മിറ്റി തിരഞ്ഞെടുത്തതാണ്.

2014, ഒക്‌ടോബർ 6, തിങ്കളാഴ്‌ച




ആദ്യ നോവലായ തിരുമുഗള്‍ബീഗം എറണാകുളം മറൈന്‍ഡ്രൈവിലെ ഡി.സി ബുക്‌സ് അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ നോവലിസ്റ്റ് ശ്രീ.വി.ജെ ജെയിംസ്‌ നോവലിസ്റ്റ് ജിഷാറിന് നല്‍കി പ്രകാശനം ചെയ്യുന്നു. ശ്രീ.ബെന്യാമിന്‍, ഹക്കിംചോലയില്‍ ലതാലക്ഷ്മി സമീപം


ആദ്യ നോവലായ തിരുമുഗള്‍ബീഗം നോവലിസ്റ്റ് ശ്രീ.വി.ജെ ജെയിംസ്‌ നോവലിസ്റ്റ് ജിഷാറിന് നല്‍കി പ്രകാശനം ചെയ്യുന്നു. ശ്രീ.ബെന്യാമിന്‍, ഹക്കിംചോലയില്‍ ലതാലക്ഷ്മി, പി.കെ മണികണ്ഠന്‍ സമീപം


നന്ദിപ്രകാശനം