2014, ഫെബ്രുവരി 11, ചൊവ്വാഴ്ച

കൊച്ചിയിലെ സുന്ദരികള്‍ പ്രതിഞ്ജയെടുത്തു; ലോണെടുത്തും കാറ് വാങ്ങണം


ഏറെ യാത്ര ചെയ്യുന്ന ഒരാളെന്ന നിലയില്‍ മാത്രമല്ല, സാധാരണക്കാരുടെ വാഹനമായ ഓട്ടോയില്‍ സഞ്ചരിക്കേണ്ടി വരുന്നത്. 15 വര്‍ഷത്തെ അധ്യാപനവും സാഹിത്യ സഞ്ചാരങ്ങളും ഓട്ടോറിക്ഷകളില്‍ സഞ്ചരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. അമിത കൂലി വാങ്ങുന്ന അപ്പ് ആന്റ് ഡൗണ്‍ എന്തെന്നറിയാത്ത കേവല സമൂഹവും ഓട്ടോക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നിത്യവും കാണുന്നതാണ്. ഡ്രൈവര്‍മാരുടെ പരുഷമായ പെരുമാറ്റം, പുകവലി, (പരസ്യമായ പുകവലിക്കിവിടെ ഗവണ്‍മെന്റും പൊലീസും നിശബ്ദ സമ്മതം കൊടുത്തിരിക്കുകയാണല്ലോ) നടുവൊടിയന്‍ ഓട്ടോകളുടെ ഉറഞ്ഞുതുള്ളല്‍, ഗര്‍ത്തങ്ങളും ഗട്ടറുകളുമുള്ള റോഡുകളുടെ ശോച്യാവസ്ഥ, ഞാനും എന്നെ പോലുള്ളവരും നാടിനെ ശപിച്ച് മതിയായപ്പോള്‍ സഖാവ് കോടിയേരി ബാലകൃഷ്ണന് കത്തയച്ചു. അന്നദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നെങ്കിലും മറുപടി പരാജയമായിരുന്നു.

കഴിഞ്ഞ പുകയിലവിരുദ്ധ ദിനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഒരു മെയില്‍ അയച്ചു- ബസ്റ്റേപ്പിലും പൊതുനിരത്തിലും പുകവലി നിര്‍ത്തണമെന്നും ഓട്ടോക്കൂലി മീറ്റര്‍ നിരക്കില്‍ ആക്കണമെന്നും ആവശ്യപ്പെട്ടു. അതും പരാജയമായിരുന്നു.

മറുനാടുകളില്‍ ഓട്ടോ തൊഴിലാളികള്‍ 100 രൂപ മുതല്‍ 500 രൂപ വരെയുള്ള നോട്ടുകള്‍ സിനിമകളില്‍ അല്ലാതെ കണ്ട് കാണില്ല. കേരളത്തില്‍ കൊച്ചിയിലല്ലാതെ ഇത്ര ക്രൂരതയുണ്ടോ? മീറ്ററിട്ട് ഓടിയാല്‍ നിത്യ ചെലവിന് പണം കിട്ടില്ലത്രേ, വേണ്ട നിത്യ ചെലവ് നടത്തുന്നവരുണ്ട്. അല്ലാത്തവര്‍ ദയവായി മറ്റഅ ജോലികള്‍ അന്വേഷിക്കുക.

ഒരു രഹസ്യംകൂടി, ഓട്ടോക്കാരുടെ സമരം കാരണം കൊച്ചിയില്‍ മൂന്നാലു ദിവസമായി നടക്കാനും വണ്ടിയോടിക്കാനും സാധിച്ചു. പിന്നെ, കഴിഞ്ഞ ദിവസം കൊച്ചിയിലെ സുന്ദരികള്‍ ഒരു പ്രതിജ്ഞയെടുത്തു, ലോണ്‍ എടുത്തായാലും വേണ്ടില്ല ഒരു കാര്‍ വാങ്ങണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ